ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ എംഎൽഎ എന്നിവരടക്കം 5 പേർക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതിയുടെ നിര്‍ദേശം

(www.kl14onlinenews.com)
(06-May-2024)

ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ എംഎൽഎ എന്നിവരടക്കം 5 പേർക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതിയുടെ നിര്‍ദേശം
തിരുവനന്തപുരം: സച്ചിൻദേവ് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, സഹോദരൻ അരവിന്ദ്, സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്.

തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് സ്റ്റേഷനോടാണ് കേസ് എടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിർദ്ദേശം.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആയിരുന്നു യദുവിന്റെ ഹര്‍ജി. വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു.

Post a Comment

Previous Post Next Post