കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; 5 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(06-May-2024)

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; 5 പേർക്ക് പരിക്ക്
കെട്ടിടത്തിന് പെയിൻ്റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിമാണ് തകർന്ന് വീണത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്.

ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെയും രക്ഷപ്പെടുത്തി.

അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിൻ്റെ പെയിൻ്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിന് പുറത്തുള്ള പ്ലാസ്റ്ററിങ് അടക്കമുള്ള എക്സ്റ്റീരിയര്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് സ്‌കാഫോള്‍ഡ് (താത്കാലിക ഗോവണി) നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ബീഹാർ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്

Post a Comment

أحدث أقدم