സഞ്ജുവിൻ്റെ പോരാട്ടം പാഴായി; രാജസ്ഥാൻ റോയൽസിന് തോൽവി: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഡൽഹി ക്യാപിറ്റൽസ്

(www.kl14onlinenews.com)
(07-May-2024)

സഞ്ജുവിൻ്റെ പോരാട്ടം പാഴായി;
രാജസ്ഥാൻ റോയൽസിന് തോൽവി: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഡൽഹി ക്യാപിറ്റൽസ്
ന്യൂഡൽഹി: സഞ്ജു സാംസൻ തകർപ്പൻ ഇന്നിങ്സുമായി കളം നിറഞ്ഞിട്ടും ഡൽഹി ക്യാപിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസിന് വിജയിക്കാനായില്ല. ഡൽഹി ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ, നിശ്ചിത ഓവറിൽ 201 റൺസെടുത്ത് കീഴടങ്ങി. ഡൽഹിക്ക് 20 റൺസിന്റെ ജയം. 46 പന്തിൽ ആറ് സിക്സും എട്ട് ബൗണ്ടറികളുമായി 86 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിങ്സ് രാജസ്ഥാനെ തുണച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തുത്. ഓപ്പണർമാരായ ജേക്ക് ഫ്രേസർ മക്ഗുർക്കും അഭിഷേക് പൊരേലും അർധ സെഞ്ചുറിയോടെ തുടങ്ങിവെച്ച തകർപ്പൻ ഇന്നിങ്സിൽ ട്രിസ്റ്റൻ സ്റ്റബ്സും ബാറ്റുവെച്ചതോടെ സ്കോർ 200 കടക്കുകയായിരുന്നു.

മുകേഷ് കുമാർ എറിഞ്ഞ 16-ാം ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഷായ് ഹോപ്പ് ബൗണ്ടറി ലൈനോട് ചേർന്ന് നടത്തിയ ക്യാച്ചിലാണ് പുറത്തായത്. സഞ്ജുവിന്റെ ക്യാച്ച് കൈയിൽ ഭദ്രമാകുന്ന സമയത്ത് ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ സ്പർശിച്ചോ എന്നതിലെ സംശയം ദൂരീകരിക്കുന്നതിനായി തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. തേഡ് അമ്പയർ ഔട്ടായി കണക്കാക്കിയെങ്കിലും സഞ്ജു അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ പുറത്താവൽ വിവാദത്തിന് വഴിവെച്ചു.

മക്ഗുർക്ക് ആദ്യ നാലോവറിൽത്തന്നെ അർധ സെഞ്ചുറി കണ്ടെത്തി. ആവേശ് ഖാനെറിഞ്ഞ നാലാം ഓവറിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 28 റൺസാണ് മക്ഗുർക്ക് നേടിയത്. ഇതോടെ 19 പന്തിൽ അർധ സെഞ്ചുറി പൂർത്തിയായി. ഐ.പി.എലിൽ മൂന്ന് തവണ 20 പന്തിനുള്ളിൽ അർധ സെഞ്ചുറി കുറിച്ച ഒരേയൊരു താരമായി മാറാനും മക്ഗുർക്കിനായി. അഭിഷേക് പൊരേൽ 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 65 റൺസാണ് നേടിയത്. 20 പന്തുകളിൽ മൂന്നുവീതം സിക്സും ഫോറും സഹിതം സ്റ്റബ്സ് 41 റൺസ് നേടി. അക്സർ പട്ടേൽ (15), ക്യാപ്റ്റൻ ഋഷഭ് പന്ത് (15), ഡൽഹിക്കായി അരങ്ങേറ്റം നടത്തിയ ഗുലാബ്ദിൻ നായിബ് (15 പന്തിൽ 19), റാസിഖ് സലാം (9), കുൽദീപ് യാദവ് (5*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യങ്ങൾ.

അശ്വിൻ എറിഞ്ഞ അഞ്ചാം ഓവറിൽ മക്ഗുർക്കാണ് ഡൽഹി നിരയിൽ ആദ്യം പുറത്തായത്. സന്ദീപ് ശർമ എറിഞ്ഞ അടുത്ത ഓവറിൽ ഷായ് ഹോപ്പ് റണ്ണൗട്ടുമായി. ഇതോടെ പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ്. 14 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് വീണെങ്കിലും ടീം സ്കോറിന് വിട്ടുവീഴ്ച വരുത്താതെ ബാറ്റർമാർ കാത്തു. 151 റൺസായിരുന്നു അന്നേരംവരെയുള്ള സമ്പാദ്യം. അവസാന മൂന്നോവറിൽ 53 റൺസാണ് നേടിയത്. സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിൽ രണ്ട് വിക്കറ്റുകളും പിറന്നു. രാജസ്ഥാനുവേണ്ടി രവിചന്ദ്രൻ അശ്വിൻ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ രണ്ടോവറിൽ 42 റൺസ് വഴങ്ങി. ബോൾട്ട്, ചാഹൽ എന്നിവർ 48 റൺസ് വീതവും വഴങ്ങി.

രാജസ്ഥാന്റെ മറുപടി

ബൗണ്ടറി കൊണ്ട് രാജസ്ഥാൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ അടുത്ത പന്തിൽത്തന്നെ മടങ്ങുകയും ചെയ്തു. ഖലീൽ അഹ്മദിനായിരുന്നു വിക്കറ്റ്. പിന്നീട് സഞ്ജു സാംസണെത്തി. ജോഷ് ബട്ലറിനെ കൂട്ടുപിടിച്ച് പവർ പ്ലേയിൽ 67 റൺസ് നേടി. ആറാം ഓവറിലെ അഞ്ചാം പന്തിൽ ബട്ലർ മടങ്ങി (17 പന്തിൽ 19). പിന്നീട് റിയാൻ പരാഗെത്തി 22 പന്തിൽ 27 റൺസെടുത്തു. 12-ാം ഓവറിൽ സഞ്ജു അർധ സെഞ്ചുറി കുറിച്ചു.

നാലാം വിക്കറ്റിൽ സഞ്ജുവും ശുഭം ദുബെയും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 16-ാം ഓവർ സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷ ഏറക്കുറെ അസ്തമിച്ച മട്ടായി. മുകേഷ് കുമാറിന്റെ പന്തിൽ ബൗണ്ടറി ലൈനിനരികത്തുവെച്ച് ഷായ് ഹോപ്പിന് ക്യാച്ചായാണ് സഞ്ജു മടങ്ങിയത്. ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയോ എന്ന സംശയത്തിൽ തീരുമാനം തേർഡ് അമ്പയറിന് വിട്ടെങ്കിലും ഔട്ട് വിധിച്ചു. എന്നിരുന്നാലും സഞ്ജു തൃപ്തനായിരുന്നില്ല. റിപ്ലേയിൽ ഹോപ്പിന്റെ കാൽ തട്ടിയോ എന്നതിൽ കൂടുതൽ വ്യക്തതയില്ലാതിരുന്നതിനാൽ പുറത്താവൽ വിവാദത്തിലേക്ക് വഴിവെച്ചു.

17-ാം ഓവറിൽ ശുഭം ദുബെയും മടങ്ങി (12 പന്തിൽ 25). അടുത്ത ഓവറിൽ ഡോണോവൻ ഫെറെയ്റയും അശ്വിനും പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി. അവസാന ഓവറിൽ റോവ്മാൻ പവൽ കൂടി പുറത്തായതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു. രണ്ടുവീതം വിക്കറ്റുകൾ നേടിയ ഖലീൽ അഹ്മദും മുകേഷ് കുമാറും കുൽദീപ് യാദവുമാണ് രാജസ്ഥാനെ തകർത്തത്. അക്സർ പട്ടേൽ, റാസിഖ് ദർ സൽമാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

222 റൺസ് പിന്തുടർന്നിരുന്നെങ്കിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി രാജസ്ഥാൻ മാറുമായിരുന്നു. എന്നിരുന്നാലും, സഞ്ജു സാംസണിൻ്റെ ബാറ്റിങ്ങ് അവസാനിച്ച വിവാദ അമ്പയർ കോൾ തകർച്ചയ്ക്ക് കാരണമായി.

6 സിക്‌സറുകളും 8 ബൗണ്ടറികളും നേടിയ സാംസൺ 16-ാം ഓവറിൽ മറ്റൊരു വലിയ പന്ത് പറത്താനുള്ള ശ്രമത്തിനിടെയാണ് വിക്കറ്റ് നഷ്ചമായത്. മുറുകെപ്പിടിച്ച് ബൗണ്ടറി റോപ്പിനുള്ളിൽ നന്നായി ബാലൻസ് ചെയ്ത ഷായ് ഹോപ്പാണ് ലോംഗ് ഓണിൽ ക്യാച്ചെടുത്തത്. തേർഡ് അമ്പയറുടെ വിളി സാംസൺ തൃപ്തനായില്ല. വലിയ സ്‌ക്രീനിൽ കാണിക്കുന്ന റീപ്ലേകൾ പൂർണ്ണമായും നിർണായകമല്ലാത്തതിനാൽ അദ്ദേഹം ഓൺ-ഫീൽഡ് അമ്പയർമാരോട് തർക്കിക്കുകയും ഫീൽഡ് വിടാൻ വിസമ്മതിക്കുകയും ചെയ്തു.

എന്നിരുന്നാലും, സഞ്ജു പതുക്കെ പവലിയനിലേക്ക് മടങ്ങി

Post a Comment

Previous Post Next Post