കനത്ത മഴയിൽ വെള്ളത്തിലായി തലസ്ഥാന നഗരവും കൊച്ചിയും; ദുരിതം വിതച്ച് പേമാരി

(www.kl14onlinenews.com)
(29-May-2024)

കനത്ത മഴയിൽ വെള്ളത്തിലായി തലസ്ഥാന നഗരവും കൊച്ചിയും; ദുരിതം വിതച്ച് പേമാരി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴുപ്പിച്ചിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റിയത്.

അതേസമയം, നിലവിൽ കൊച്ചിയിൽ മഴ കുറഞ്ഞിരിക്കുകയാണ്. എന്നാൽ വെള്ളക്കെട്ടിന് യാതൊരു കുറവുമില്ല. വെള്ളം കയറിയ തൃക്കാക്കര, കളമശ്ശേരി എന്നീ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. വിആർ തങ്കപ്പൻ റോഡ്, മൂലേപ്പാടം തുടങ്ങിയ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. രാത്രി മഴയില്ലെങ്കിൽ ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ആശ്വാസമാവും. നിലവിൽ നഗരത്തിലെ ഗതാഗത കുരുക്കിനും അയവുണ്ട്.


24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

വെള്ളപൊക്കഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയിൽ വ്യാപക നാശമാണുണ്ടായത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.
നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്. കൊച്ചി കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി.

പട്ടം, തേക്കും മൂട് , ഗൗരീശപട്ടം മേഖലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വട്ടിയൂര്‍ക്കാവ്, തേക്കുംമൂട് തുടങ്ങിയ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടൊഴിയുകയാണ്.കനത്തമഴയിൽ കൊച്ചി മൂലേപ്പാടത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി ഭാഗത്ത വീണ്ടും വെള്ളക്കെട്ടുണ്ടായി. ഇന്‍ഫോ പാര്‍ക്കിൽ ഇന്നും വെള്ളം കയറി.

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബുധനാഴ്ച അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിനും ഇതേ കാലയളവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മൺസൂൺ പുരോഗമിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച രാവിലെ, കനത്ത വെള്ളക്കെട്ടും തുടർച്ചയായ മഴയും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സാധാരണ ജനജീവിതത്തെ ബാധിച്ചു. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും പോകേണ്ട ആളുകൾക്ക് വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കി

തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഐഎംഡി 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 'ഓറഞ്ച്' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മിതമായ മഴയ്ക്കും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറുകൾ, കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെഡ് അലർട്ട് 24 മണിക്കൂറിനുള്ളിൽ 20 സെൻ്റീമീറ്ററിൽ കൂടുതൽ കനത്തതോ അതിശക്തമായതോ ആയ മഴയെ സൂചിപ്പിക്കുന്നു, ഓറഞ്ച് അലർട്ട് എന്നാൽ 11 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ അതിശക്തമായ മഴ എന്നാണ് അർത്ഥമാക്കുന്നത്, യെല്ലോ അലേർട്ട് എന്നാൽ 6 സെൻ്റിമീറ്ററിനും 11 സെൻ്റിമീറ്ററിനും ഇടയിൽ കനത്ത മഴയാണ്

Post a Comment

أحدث أقدم