സുഡാപ്പി ഫ്രം ഇന്ത്യ' നടന്‍ ഷെയ്ന്‍ നിഗം പങ്കുവെച്ച ചിത്രം വൈറല്‍

(www.kl14onlinenews.com)
(29-May-2024)

'സുഡാപ്പി ഫ്രം ഇന്ത്യ' നടന്‍ ഷെയ്ന്‍ നിഗം പങ്കുവെച്ച ചിത്രം വൈറല്‍

തിരുവനന്തപുരം:
'സുഡാപ്പി ഫ്രം ഇന്ത്യ' നടന്‍ ഷെയ്ന്‍ നിഗം പങ്കുവെച്ച ചിത്രം വൈറല്‍,
നടന്‍ ഷെയ്ന്‍ നിഗം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിന് നല്‍കിയ തലക്കെട്ടും വൈറലാകുന്നു.

സിനിമാ വിശേഷങ്ങളെ പോലെ തന്നെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുന്ന നടനാണ് ഷെയ്ന്‍ നിഗം.
ഇതിന്റ പേരില്‍ പലപ്പേഴും വിവാദങ്ങളുണ്ടാവുകയും അതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനാകേണ്ടി വരികയും ചെയ്യാറുണ്ട് താരം. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാവുന്ന ‘ഓള്‍ ഐസ് ഓണ്‍ റഫ’ കാമ്പയിനിലും ഷെയ്ന്‍ പങ്കാളിയാണ്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഈ വിഷയത്തില്‍ ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ്. കെഫിയ ധരിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന തലകെട്ടോടെ ഇട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇതിനകം തന്നെ വൈറലായിട്ടുണ്ട്. നേരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നടക്കമുള്ള നിരവധി സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post