നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന

(www.kl14onlinenews.com)
(16-May-2024)

നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന
കോഴിക്കോട് :
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും.

രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. അതേസമയം ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ ലഭിച്ചു. ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് നൽകിയത്.

ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ എട്ട് പേജുള്ള മൊഴിയിൽ പറയുന്നു. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. കേസിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശഇയായ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Post a Comment

Previous Post Next Post