ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി ദുബായിൽ സൗഹൃദ സംഗമം നടത്തി 2024


(www.kl14onlinenews.com)
(29-May-2024)

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി ദുബായിൽ സൗഹൃദ സംഗമം നടത്തി

ദുബായ് : ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി സബീൽ പാർക്കിൽ വെച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. ജി.സി.സി. കെ.എം.സി.സി. ചൗക്കി മേഖല കമ്മിറ്റി പ്രസിഡന്റ് സത്താർ ചൗക്കിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എ. ജലീൽ‌ ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ല സെക്രട്ടറി സിദ്ദീഖ് ചൗക്കി ആശംസ അറിയിച്ചു. തുടർന്നുള്ള പരിപാടിയിൽ കുടുംബിനികൾക്കും കുട്ടികൾക്കുമായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികള്ക്ക് സമ്മാനങ്ങൾ നൽകി. എഎ ജലീലിനുള്ള ഉപഹാരം‌ പ്രസിഡന്റ് സത്താർ ചൗക്കി‌ കൈ മാറി.
ഓൺലൈൻ ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസ്സൻ, രണ്ടാം സ്ഥാനം നേടിയ ഗഫൂർ കൊട്ടാകുന്നു എന്നിവർക്കുള്ള സമ്മാനം ചടങ്ങിൽ കൈ മാറി. ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ നസീർ ഐവക്കും മത്സരത്തിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം ലഭിച്ച സലീം കടപ്പുറം ടീമിന്നും രണ്ടാം സ്ഥാനം ലഭിച്ച നസീർ ഐവ ടീമിനീയും കമ്മിറ്റി ട്രോഫി നൽകി.

മത്സരം നിയന്ത്രച്ച തഹിഷിമൂപ്പ, സാബിത്ത് ചൗകി , സഹീർ അർജാൽ ജംഷി മൂപ്പ, മജീദ് അർജാൽ, റാസിക്, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി എം വി എന്നിവരെ കമ്മിറ്റി പ്രതേകം അഭിനന്ദിച്ചു. സകീർ അർജാൽ, നിസാർ കല്ലങ്കൈ, ഖലീൽ എം വി, ഹമീദ് ചൗക്കി , സലിം കടപ്പുറം, ഹനീഫ് ഷാർജ, അബ്ദുറഹ്മാൻ തോട്ടിൽ, കുഞ്ഞാമു കിഴുർ എന്നിവർ ആശംസകൾ നേർന്നു. മീറ്റിൽ മെഗാ ഡ്രോ സമ്മാനം റാസിഖ് കുന്നിൽ കരസ്ഥമാക്കി. ജിസിസി കെ എം സി സി ജനറൽ സെക്രട്ടറി സാബിത് ചൗക്കി സ്വാഗതവും ട്രെഷറർ നസീർ ഐവ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم