(www.kl14onlinenews.com)
(31-May-2024)
കാസർകോട്: വെഫി ടോപ്പേർസ് മീറ്റിൽ സ്റ്റാറായി ഉത്തർ പ്രദേശ് സ്വദേശി കന്നയ്യ സോങ്കർ. ഈ വർഷത്തെ പ്ലസ് ടു പൊതു പരീക്ഷയിൽ 96% മാർക്ക് നേടിയാണ് കന്നയ്യ സോങ്കർ വിജയം കൈവരിച്ചത്. 14 വർഷം മുമ്പ് കേരളത്തിലെത്തിയ കന്നയ്യ പ്രൈമറി മുതൽ പ്ലസ്
ടു വരെ കേരള സിലബസിലാണ് പഠിച്ചത്. പഠന പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറിയാണ് കന്നയ്യ സോങ്കറിൻ്റെ പഠനം പൂർത്തിയാക്കിയത്. പ്രതിസന്ധികൾക്കിടയിലും നേടിയ ഈ വിജയം പ്രാധാന്യമർഹിക്കുന്നതെന്ന് എസ്.എസ്.എഫ്. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ് അഭിപ്രായപ്പെട്ടു. വെഫി കാസർകോട് നടത്തിയ ടോപ്പേർസ് മീറ്റിൽ പങ്കെടുത്ത കന്നയ്യ സോങ്കറിനെ ഉപഹാരം നൽകി ആദരിച്ചു.

മഞ്ചേശ്വരത്ത് താമസക്കാരനായ കന്നയ്യ സോങ്കർ കാലിച്ചരണിൻ്റെ മകനാണ്. ഭാവിയിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റാവാനാണ് കന്നയ്യയുടെ തീരുമാനം.
Post a Comment