കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം, കനത്ത കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണു:ഒഴിവായത് വൻദുരന്തം

(www.kl14onlinenews.com)
(12-May-2024)

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കനത്ത കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണു; ഒഴിവായത് വൻദുരന്തം
കാസർകോട് :കാസർകോട് നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് കനത്ത കാറ്റിൽ തകർന്ന് വീണു. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡാണ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബോർഡ് വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വേനൽ മഴയ്ക്ക് മുൻപേ വീശിയ കനത്ത കാറ്റിലാണ് അപകടം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാൽ ബസ് സ്റ്റാൻഡിൽ തിരക്ക് കുറവായിരുന്നു.സാധാരണ ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം പരസ്യ ബോർഡ് സ്ഥാപിച്ചതിനു താഴെ വിശ്രമിക്കാൻ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബോർഡ് വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയും മുടങ്ങി.

Post a Comment

Previous Post Next Post