എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(08-May-2024)

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും വിദ്യാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post