ഞാൻ ഇവിടെയുണ്ട്, 'വാക്ക് തന്നത് പോലെ തിരിച്ചു വന്നു'; പോരാട്ടം തുടരുമെന്ന് കേജ്‌രിവാള്‍; തിഹാര്‍ ജയിലി‍ല്‍നിന്ന് പുറത്തിറങ്ങി

(www.kl14onlinenews.com)
(10-May-2024)

ഞാൻ ഇവിടെയുണ്ട്, 'വാക്ക് തന്നത് പോലെ തിരിച്ചു വന്നു';
പോരാട്ടം തുടരുമെന്ന് കേജ്‌രിവാള്‍; തിഹാര്‍ ജയിലി‍ല്‍നിന്ന് പുറത്തിറങ്ങി
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്നും മോചിതനായി. തീഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റിലൂടെയാണ് കെജ്‌രിവാൾ പുറത്തേക്കിറങ്ങിയത്. ഇന്ന് രാവിലെ സുപ്രീം കോടതി കെജ്‌രിവാളിന് ജൂണ്‍ ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.

ഇടക്കാല ജാമ്യം നല്‍കിയാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നതെന്നും ഇഡി വാദം ഉന്നയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ജാമ്യത്തില്‍ തീരുമാനമെടുത്തത്. ഇഡിയുടെ പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കേജ്‌രിവാള്‍. ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്, ഉടന്‍ പുറത്തിറങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്തുണയ്ക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്, അവരോട് നന്ദിയുണ്ട്. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും. നാളെ ഒരു മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

50 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കേജ്‌രിവാള്‍ പുറത്തിറങ്ങിയത്. ജൂണ്‍ ഒന്നുവരെയാണ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്

ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ ആഹ്വാനം ചെയ്തു.

ഏകാധിപത്യത്തിൽ നിന്ന് നമ്മൾ രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ

സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിൽ മോചിതനായ കെജ്രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മൾ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി

നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങൾ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാൻ അതിനെതിരെ പോരാടും. 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാൾ വ്യക്തമാക്കി.

സുപ്രീംകോടതി ജഡ്ജിമാർക്ക് നന്ദി പറയുന്നതായും അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് -കെജ്രരിവാൾ ചൂണ്ടിക്കാട്ടി. പ്രാർഥിച്ച എല്ലാവർക്കും നന്ദി. നാളെ രാവിലെ 11 മണിക്ക് കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വൈകിട്ട് സൗത്ത് ഡൽഹിയിലെ റോഡ് ഷോയിൽ പങ്കെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു

Post a Comment

Previous Post Next Post