(www.kl14onlinenews.com)
(17-May-2024)
ബോവിക്കാനം: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂനിറ്റിൻ്റെ നേതൃത്വ ത്തിൽ മല്ലം കൊടവഞ്ചി കോളനിയിലെ മനുവിന് നിർമ്മിച്ച വീടിൻ്റെ തക്കോൽ കൈമാറ്റം സംസ്ഥാന എൻ.എസ് എസ് ഓഫീസർ ഡോ: ആർഎൻ അൻസർ നിർവ്വഹിച്ചു.
ചെറുപ്പത്തിലെ മാതാപിതാക്കൾ ഉപേക്ഷിച്ച മനുവിനെ വളർത്തിയ അമ്മൂമ അബുവും മനുവും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.എൻ എസ് എസ് യൂനിറ്റിൻ്റെ വിവിധ പ്രവൃത്തനങ്ങ ളിലൂടെയും, സുമനസ്സു കളുടെ സഹായവും വളണ്ടിയർമാരുടെ അദ്ധ്വാനവും അദ്ധ്യാപ കരുടെയും പി ടി എയുടെയും സംഘാടക സമിതിയുടെയും പിന്തുണയിലാണ് വീട് യാഥാർത്ഥ്യമാക്കിയത്.
ഗാന്ധിയൻ മൂല്യങ്ങ ളിലും ആശയങ്ങളിലും അധിഷ്ഠിതാമായി പ്രവർത്തിക്കുന്ന
എൻ എസ് എസ് യൂനിറ്റ് രചിച്ച 'ബാപ്പുജിയെ അറിയാൻ , എന്ന പുസ്തക വിൽപനയി ലൂടെ 2 ലക്ഷം രൂപ സമാഹരിച്ചത് ശ്രദ്ധേ യമായ പ്രവർത്തന മാണ്. പ്രോഗ്രം ഓഫീസർ സജീവൻ മടപ്പറമ്പത്ത് വീട് നിർമ്മാണത്തിൻ്റ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിൻസിപ്പാൾ എ.കെ സ്ചിത്രൻ സ്വഗതം പറഞ്ഞു പി ടി എ പ്രസിഡണ്ട് ബിഎം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വളണ്ടിയർ ലീഡർ കെ.മാനസ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി, സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.കെ നാരായണൻ,
പഞ്ചാത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്
ഖാലിദ് ബെള്ളിപ്പാടി, ബിസി. കുമാരൻ, മൻസൂർ മല്ലത്ത്, അശോകൻ മാസ്റ്റർ, മനോജ്കുമാർ കണിച്ച് കുളങ്ങരെ ,സുരേഷ് ബാബു, കെ.എ എം അബ്ദുൾ സലാം, ഷെരീഫ് കൊടവഞ്ചി,
പ്രകാശ് റാവു, ശ്യാമള കെ.ടി,കെ കൃഷ്ണൻ, ദമോദരൻ മാസ്റ്റർ മിനീഷ് ബാബു.കെ, ആശംസനേർന്നു.
Post a Comment