ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; കുട്ടിക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(16-May-2024)

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; കുട്ടിക്ക് ദാരുണാന്ത്യം
പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനിബസ്സ്‌ ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കുട്ടി മരിച്ചു. നിരവധി ആളുകൾക്ക് പരിക്ക്.

അപകടകാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തിയാണ് ആളുകളെ രക്ഷപെടുത്തിയത്. മൂന്നു വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. ഒരു കുട്ടി അടക്കം 11 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post