(www.kl14onlinenews.com)
(16-May-2024)
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മൂലം ഒറ്റ പന്തു പോലും എറിയാതെ ഉപേക്ഷിച്ചു. വൈകിട്ട് പെയ്ത കനത്ത മഴയില്‍ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നതിനാല്‍ ടോസ് പോലും സാധ്യമാകാതെ യാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. ഇതോടെ 15 പോയന്‍റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചതോടെ 18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ആര്‍സിബി ചെന്നൈ മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ 16 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. ആര്‍സിബിയാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക
ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം. ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടോപ് 2വില്‍ ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന് കൊല്‍ക്കത്തത്തക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ മാത്രം മതി. അവസാന മത്സരം ജയിച്ചാലും ഹൈദരാബാദിന് ഇനി 17 പോയന്‍റേ നേടാനാവു. അതേസമയം നിലവില്‍ 16 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് അവസാന മത്സരം ജയിച്ചാല്‍ 18 പോയന്‍റുമായി രണ്ടാം സ്ഥാനം ഉറപ്പാക്കാം, വലിയ മാര്‍ജിനിലുള്ള വിജയമാണെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് കഴിയും
നിലവില്‍ 15 പോയിന്റുമായി മൂന്നാമതാണ് ഹൈദരാബാദ്. അടുത്ത കളിയില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍ക്കുകയും ചെയ്താല്‍ ഹൈദരാബാദിന് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താം. അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരേ ജയിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്താം. ഹൈദരാബാദില്‍ ഇതാദ്യമായാണ് ഐ.പി.എല്‍. മത്സരം ഉപേക്ഷിക്കുന്നത്. ഗുജറാത്തിന് സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം മഴമൂലം നഷ്ടപ്പെട്ടു.
Post a Comment