(www.kl14onlinenews.com)
(08-May-2024)
കാസർകോട്: എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം വന്നപ്പോൾ ചെമനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി നെല്ലിക്കുന്ന് കടപ്പുറം ഫാത്തിമ അഹ്സൻ റാസാ ഫുൾ എപ്ലസോടെ നൂറ് ശതമാനം മാർക്കോടു കൂടി വിജയിച്ച ആവേശത്തിലാണ്.ഒന്നാം ക്ലാസ് മുതൽ ഏഴ് വരെ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിൽ പഠിച്ചു.പിന്നീടങ്ങോട്ട് ചെമനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിലേക്ക് പ്രവേശനം കിട്ടുകയുമായിരുന്നു.
പഠിപ്പിലും അതോടൊപ്പം ക്രാഫ്റ്റ് ഡിസൈനിംഗും ചെയ്യുന്നു.നെല്ലിക്കുന്ന് എ.യുഎ.യു.പി സ്കൂളിൽ അവതാരികയായും,അതുപോലെ എൻ.സി.സി കേഡറ്ററുമായിരുന്നു ഫാത്തിമ.ഇപ്പോൾ സി.ജെ.എച്ച്.എസ്.എസ്.സ്കൂളിലും എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്)കേഡറ്ററായി തുടരുന്നുണ്ട്.എല്ലാ മേഖലകളിലും തന്റെ കഴിവുകൾ തെളിയിച്ച മിടുക്കിയാണ് ഫാത്തിമ.ആയിഷാസ് മൻസിലിൽ നൂറ് ശതമാനം മാർക്കിന്റെ മധുരമാണിന്ന്.സ്കൂളിലെ അധ്യാപകർക്കും,സഹപാഠികൾക്കും ഏറെ പ്രിയങ്കരിയാണ് ഫാത്തിമ അഹ്സൻ റാസാ.നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മൻലിലെ റിഷാനയുടേയും,കളനാട്ടെ ഹഖീമിന്റേയും മകളാണ്.
Post a Comment