നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്; രാഹുൽ ജർമനിയിലേക്ക് കടന്നു; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

(www.kl14onlinenews.com)
(17-May-2024)

നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്;
രാഹുൽ ജർമനിയിലേക്ക് കടന്നു; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും
കോഴിക്കോട്: പ​ന്തീ​രാ​ങ്കാ​വിൽ ഭ​ർ​തൃ​വീ​ട്ടി​ൽ ന​വ​വ​ധുവിനെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി വിവരം. ഇതേത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് പൊലീസ് നീക്കം. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്.

പ്ര​തി​യെ കു​റി​ച്ചു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ കഴിഞ്ഞ ദിവസം പ​ന്തീ​രാ​ങ്കാ​വ് പ​ന്നി​യൂ​ർകു​ള​ത്തെ വീ​ട്ടി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കു​ടും​ബ​ത്തി​ന്റെ മൊ​ഴി എ​ടു​ക്കാ​നാ​യി​ല്ല. ഇ​വ​ർ വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

മേ​യ് 12നാ​ണ് പെ​ൺ​കു​ട്ടി​യും ബ​ന്ധു​ക്ക​ളും പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ന്റെ കേ​ബി​ൾ ക​ഴു​ത്തി​ൽ ചു​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​സെ​ടു​ത്തി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ.​എ​സ്. സ​രി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ സ​ജു കെ.​അ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അതേസമയം
ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടതായി പൊലീസ്. ജർമൻ പൗരത്വമുള്ള രാഹുൽ ജർമനിയിലേക്കാണ് കടന്നത്. ബെംഗളൂരുവില്‍ നിന്നും സിംഗപ്പൂര്‍ വഴിയാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്.പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ സുഹൃത്ത് രാജേഷിനെ ചോദ്യം ചെയ്‌തതോടെയാണ് ഇക്കാര്യം അറിഞ്ഞത്. രാഹുലിന് യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കി നല്‍കിയത് രാജേഷാണെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം ഇന്ന് (മെയ്‌ 17) രാഹുലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. ഇന്നലെ (മെയ്‌ 16) മൊഴിയെടുക്കാന്‍ പൊലീസെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്. കേബിള്‍ കഴുത്തില്‍ മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മദ്യലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

വിവാഹ സത്‌കാരത്തിനെത്തിയ കുടുംബം മകളുടെ ദേഹത്ത് പരിക്കേറ്റതിന്‍റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഹൊസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ ആദ്യം അലംഭാവം കാണിച്ച പൊലീസിനെതിരെയും നടപടിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്

Post a Comment

Previous Post Next Post