മോദിയുടെ മനസ്സിലുള്ളത് 'ഒരു രാജ്യം ഒരു നേതാവ്' എന്ന അപകടകരമായ ദൗത്യം; പ്രധാനമന്ത്രിക്കെതിരെ കേജ്രിവാൾ

(www.kl14onlinenews.com)
(11-May-2024)

മോദിയുടെ മനസ്സിലുള്ളത് 'ഒരു രാജ്യം ഒരു നേതാവ്' എന്ന അപകടകരമായ ദൗത്യം; പ്രധാനമന്ത്രിക്കെതിരെ കേജ്രിവാൾ
ഡൽഹി: മദ്യ നയക്കേസിൽ ഇടക്കാല ജാമ്യം നേടി ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ തകർച്ചയാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നതെന്നും നേതാക്കളെ ജയിലിലടച്ചതുകൊണ്ട് തകരുന്ന പ്രസ്ഥാനമല്ല ആം ആദ്മിയെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും കേജ്രിവാൾ പറഞ്ഞു. ഒരു രാജ്യം ഒരു നേതാവെന്ന അപകടകരമായി ദൗത്യമാണ് മോദിയുടെ മനസ്സിലുള്ളതെന്നും പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കേജ്രിവാൾ പറഞ്ഞു.

“മോദി ജി ഞങ്ങളെ തകർക്കാൻ ആഗ്രഹിക്കുന്നു... ആം ആദ്മി പാർട്ടി മാത്രമേ രാജ്യത്തിന് ശോഭനമായ ഭാവി നൽകാൻ പോകുന്നുള്ളൂ എന്ന് അദ്ദേഹത്തിനും അറിയാം..ബിജെപി എന്നെ ജയിലിലേക്ക് അയച്ചു, താൻ അഴിമതിക്കെതിരെ പോരാടുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ ബിജെപി അവരുടെ പാർട്ടിയിലെ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. " കേജ്രിവാൾ പറഞ്ഞു.

"മോദി ജിക്ക് വളരെ അപകടകരമായ ദൗത്യമുണ്ട് - 'ഒരു രാജ്യം ഒരു നേതാവ്' എന്നതാണ് അത്. ബിജെപി എല്ലാ പ്രതിപക്ഷ നേതാക്കളേയും ജയിലിലേക്ക് അയയ്ക്കുകയും ചെയ്യുന്നു, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിനകം മാറ്റും... തങ്ങളുടെ പാർട്ടിയിലെ ജനപ്രിയ നേതാക്കളെയെല്ലാം അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ ബിജെപി നേതൃത്വത്തിന്റെ ശ്രമം. ഉദാഹരണത്തിന് വസുന്ധര രാജെയെയും ശിവരാജ് ചൗഹാനെയും നോക്കൂ...’ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

"ഞാൻ ബി.ജെ.പിയോട് ചോദിക്കുന്നു, ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? അടുത്ത സെപ്റ്റംബറിൽ അദ്ദേഹത്തിന് 75 വയസ്സ് തികയുകയാണ്. 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന് ചട്ടം ഉണ്ടാക്കിയത് അദ്ദേഹമാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്ത വർഷം വിരമിക്കണം. അങ്ങനെയെങ്കിൽ ആരാണ് നിങ്ങളുടെ പ്രധാനമന്ത്രിയാവുക" കേജ്രിവാൾ ചോദിച്ചു

ജൂൺ നാലിന് ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല.. ബിജെപി 220-230 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് എന്റെ വിലയിരുത്തൽ... ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കും, എഎപി ആ സർക്കാരിന്റെ ഭാഗമാകും. ഞങ്ങൾ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും.... ഡൽഹിക്ക് ഒരു ജനകീയ ഗവർണറും ഉണ്ടാകും" കേജ്രിവാൾ പറഞ്ഞു.

ദക്ഷിണ, കിഴക്കൻ ഡൽഹിയിലെ റോഡ് ഷോകളിൽ പഞ്ചാബ് പ്രധാനമന്ത്രി ഭഗവന്ത് മന്നിനൊപ്പം കേജ്‌രിവാൾ പങ്കെടുക്കും. ഡൽഹി എക്‌സൈസ് പോളിസി കേസിൽ വെള്ളിയാഴ്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് കേജ്‌രിവാളിന് ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post