(www.kl14onlinenews.com)
(07-May-2024)
ബെംഗളൂരു: തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപി കർണ്ണാടക സംസ്ഥാന നേതൃത്വത്തിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന ആനിമേഷൻ വീഡിയോ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സിനോട്' ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് പാർട്ടിയുടേത് മുസ്ലീം പ്രീണനമാണെന്ന ബിജെപി ആരോപണത്തിന് അടിവരയിടുന്നതാണ് ഈ വിവാദ വീഡിയോ.
ഇതു സംബന്ധിച്ച് മെയ് 5ന് കോൺഗ്രസ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. മുസ്ലിം സമുദായത്തേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക പൊലീസ് ചൊവ്വാഴ്ച നേരത്തെ 'എക്സിന്' നോട്ടീസ് നൽകിയിരുന്നു.
മുസ്ലീങ്ങളെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക പൊലീസ് ചൊവ്വാഴ്ച നേരത്തെ എക്സിന് നോട്ടീസ് നൽകിയിരുന്നു.
ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദ, കർണാടകയിലെ ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ദേശീയ മാധ്യമ ചുമതലയുള്ള അമിത് മാളവ്യ എന്നിവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ കലാപമുണ്ടാക്കാനും ശത്രുത വളർത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
ശനിയാഴ്ചയാണ് ബിജെപിയുടെ കര്‍ണാടക ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്. SC/ST/OBC വിഭാഗക്കാർക്ക് മാത്രം അർഹതപ്പെട്ട ഫണ്ടുകൾ രാഹുൽഗാന്ധിയും, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങൾക്ക് നൽകുന്നുവെന്ന് ദൃശ്യവത്ക്കരിക്കുന്നതാണ് ബിജെപിയുടെ ആനിമേഷൻ വീഡിയോ. രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും മുസ്ലിം എന്ന് എഴുതിയ മുട്ട പക്ഷിക്കൂടില്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി 'ഫണ്ട്‌സ്' എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
വിദ്വേഷ വീഡിയോയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി കര്‍ണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്.
إرسال تعليق