ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല

(www.kl14onlinenews.com)
(10-May-2024)

ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല
ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല
കോപ്പ അമേരിക്ക 2024 ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമിലില്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാര്‍ലിസണും ടീമില്‍ ഇടമില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്‍, എഡേഴ്‌സണ്‍, മാര്‍ക്കീനോസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.

Post a Comment

Previous Post Next Post