(www.kl14onlinenews.com)
(02-May-2024)
മണിപ്പൂര്‍ സംഘര്‍ഷത്തിന് നാളേക്ക് ഒരാണ്ട്; സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടലിന് ആഹ്വനം ചെയ്ത് കുക്കി സംഘടന. സദര്‍ ഹില്‍സിലെ കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയുടേതാണ് ആഹ്വാനം. സംഘര്‍ഷത്തില്‍ മരിച്ച കുക്കി വിഭാഗത്തില്‍പെട്ടവരെ അനുസ്മരിക്കാനും കാങ്പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയില്‍ ഒത്തു കൂടാന്‍ കുക്കി സംഘടന ആഹ്വാനം ചെയ്തു.
ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് അടച്ചിടല്‍. പ്രതിഷേധത്തിന്റെ ഭാ?ഗമായി വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തും. വൈകുന്നേരം 7 മണി മുതല്‍ മെഴുകുതിരി കത്തിച്ച് പ്രകടനവുമുണ്ടാകും. കൊല്ലപ്പെട്ടവര്‍ക്ക് ആദരമായി ഗണ്‍ സല്യൂട്ട് നല്‍കാനും, കറുത്ത വസ്ത്രം ധരിക്കാനും ആഹ്വാനമുണ്ട്.ദേശീയ പാതയോരങ്ങളിലും ബസാര്‍ മേഖലകളിലും മെഴുകുതിരി തെളിച്ച് പ്രകടനം നടത്തും. 2023 മെയ് മൂന്നിനാരംഭിച്ച കുക്കി-മെയ്തെയ് സംഘടനകളുടെ സംഘര്‍ഷത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 60000ത്തിലധികം പേര്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട് പലായനം ചെയ്തു.
إرسال تعليق