അരളിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

(www.kl14onlinenews.com)
(06-May-2024)

അരളിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു
പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. തീറ്റയ്ക്ക് ഒപ്പം അരളി അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണം. മൃഗാശുപത്രിയില്‍ നിന്ന് ദഹനക്കേടിനുള്ള മരുന്നുമായി വീട്ടിലെത്തിയ ഉടമ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്.

തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു.

കുത്തിവെപ്പെടുക്കാന്‍ സബ് സെന്ററില്‍ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി

Post a Comment

أحدث أقدم