(www.kl14onlinenews.com)
(03-May-2024)
കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിയുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്‌മെന്റിൽ നിന്നും ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു ഡ്രൈവറാണ് ആദ്യം ഈ പൊതി കണ്ടത്. മാലിന്യമാണെന്ന് കരുതി ശുചീകരണ തൊഴിലാളികളെ അറിയിച്ചു. ചോര കണ്ടതോടെ സംശയം തോന്നിതുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കൊറിയർ പാക്കറ്റിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ എറിഞ്ഞിരിക്കുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
ചോരമണമുള്ള ആൺകുഞ്ഞാണ് ആ പൊതിക്കുള്ളിലെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികൾ പറയുന്നു. ഏഴുനിലയുള്ള കെട്ടിടത്തിൽ നിന്നാണ് പൊതി എറിഞ്ഞത്. ഫ്ലാറ്റിൽ ഗർഭിണികൾ ആരുമില്ലായിരുന്നുവെന്നാണ് ആശ വർക്കർമാരടക്കം പറയുന്നത്. മൂന്ന് ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും വിവരമുണ്ട്. തുടർ അന്വേഷണം പുരോഗമിക്കുകയാണ്
അതേസമയം
കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം സ്വദേശിയും ഭാര്യയും മകളുമാണ് കസ്റ്റഡിയിലുള്ളത്.
ഇന്നു രാവിലെയാണ് റോഡിൽനിന്നും ശുചീകരണ തൊഴിലാളികൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആമസോൺ പാർസൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ശുചിമുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നു രാവിലെയോടെയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റേതായിരുന്നു മൃതദേഹം
അതേസമയം, ഫ്ലാറ്റിൽ ഗർഭിണികൾ ആരും ഉണ്ടായിരുന്നില്ലെന്ന് കൗൺസിലർ പറഞ്ഞു. ഫ്ലാറ്റിൽ 21 കുടുംബങ്ങളാണ് താമസം. മൂന്നു ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ എറിഞ്ഞത് അതോ കൊന്ന ശേഷമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Post a Comment