(www.kl14onlinenews.com)
(10-May-2024)
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജൂൺ ഒന്നുവരെ ജാമ്യം അനുവദിച്ചത്. മാർച്ച് 21 നാണ് മദ്യനയ കേസിൽ കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമയി കേജ്രിവാൾ ഡൽഹി ഹൈകകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയുമായി ഡൽഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. 50 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കേജ്രിവാൾ പുറത്തിറങ്ങുന്നത്.
അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ച, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകാനുള്ള നീക്കത്തെ എതിർത്തിരുന്നു, അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവ് നൽകുന്നത് നിയമവാഴ്ചയെയും സമത്വത്തെയും അപമാനിക്കുന്നതിന് തുല്യമാകുമെന്നും ജാമ്യം നൽകുന്നത് എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അതുവഴി നിയമവാഴ്ചയ്ക്കും രാജ്യത്തിന്റെ നിയമങ്ങൾക്കും വിധേയരായ സാധാരണക്കാരും, നിയമങ്ങളിൽ നിന്ന് ഇളവ് തേടാൻ കഴിയുന്ന രാഷ്ട്രീയക്കാരും എന്ന തരത്തിൽ രാജ്യത്ത് രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇ.ഡി വാദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള അവകാശം മൗലികാവകാശമോ ഭരണഘടനാപരമായ അവകാശമോ അല്ല, നിയമപരമായ അവകാശം പോലുമല്ല," ഇഡി പറഞ്ഞു, "ഒരു രാഷ്ട്രീയ നേതാവിന് പ്രചാരണത്തിന് ഇടക്കാല ജാമ്യം ലഭിച്ചിട്ടില്ലെന്നും കേജ്രിവാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല് എന്നതും ജാമ്യത്തെ എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം വിഷയത്തിൽ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അരവിന്ദ് കേജ്‌രിവാളിന്‍റെ ജാമ്യം കേന്ദ്രസര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയെന്ന് കെ.സി.വേണുഗോപാല്‍. ‘ഇ.ഡിയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു’. ഏറെ സന്തോഷം നല്‍കുന്ന നിമിഷമെന്ന് മമത ബാനര്‍ജിയും പ്രതികരിച്ചു. കേജ്‍രിവാളിന്‍റെ ജാമ്യം ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. എ.എ.പി. ഡല്‍ഹിയിലെ ഇന്നത്തെ പ്രചാരണപരിപാടികള്‍ റദ്ദാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
Post a Comment