ആവേശം അമ്പാൻ സ്റ്റൈലിൽ; കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കിയ യൂട്യൂബർക്ക് മുട്ടൻപണി!

(www.kl14onlinenews.com)
(29-May-2024)

ആവേശം അമ്പാൻ സ്റ്റൈലിൽ;
കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കിയ യൂട്യൂബർക്ക് മുട്ടൻപണി!

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽഅപ്ലോഡ് ചെയ്തിരുന്നു.

ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ രമണൻ പറഞ്ഞു.

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു.

ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ രമണൻ പറഞ്ഞു.

ആവേശം സിനിമയിലെ രം​ഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂളിൻ്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിം​ഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിൻ്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു

Post a Comment

Previous Post Next Post