എടാ മോനേ! ആവേശം മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ,ഇരട്ടക്കൊലക്കേസ് പ്രതി ജയിൽ മോചിതനായതിൽ മതിമറന്ന് ആഘോഷം

(www.kl14onlinenews.com)
(14-May-2024)

എടാ മോനേ!
ആവേശം മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ,ഇരട്ടക്കൊലക്കേസ് പ്രതി ജയിൽ മോചിതനായതിൽ മതിമറന്ന് ആഘോഷം
തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതി പുറത്തിറങ്ങിയതിൽ ആഘോഷം. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. ഇതിൻ്റെ റീൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ആവേശത്തിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിനും പാട്ടിനും ഒപ്പമാണ് റീൽ പങ്കുവെച്ചിരിക്കുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അനൂപാണ് ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിലേക്ക് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീൽസിൽ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാർട്ടി നടത്തിയത്. പോലീസ് ജീപ്പിനു സമീപത്ത് അനൂപ് നിൽക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പോലീസ് അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്

Post a Comment

Previous Post Next Post