(www.kl14onlinenews.com)
(11-May-2024)
വാട്ടര്‍ പ്യൂരിഫയര്‍ നന്നാക്കാൻ വീട്ടിലെത്തിയയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബംഗളുരുവിലാണ് സംഭവം. ഈ സമയം വീട്ടില്‍ യുവതി ഒറ്റയ്ക്കായിരുന്നു. യുവതിയുടെ പരാതിയില്‍ ബെംഗളൂരിൽ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു.
ബെംഗളൂരിൽ താമസിക്കുന്ന യുവതി മെയ് 4നാണ് വീട്ടിൽ വാട്ടര്‍ പ്യൂരിഫയര്‍ റീഇൻസ്റ്റാൾ ചെയ്യുന്നതിനായി കമ്പനിയെ ബന്ധപ്പെട്ടത്. എന്നാല്‍ ടെക്‌നീഷ്യന്‍ എത്താതിരുന്നതോടെ സര്‍വ്വീസ് പ്രൊവൈഡറോട് ഇവര്‍ പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അഞ്ച് മണിയായപ്പോഴേക്കും ടെക്‌നീഷ്യന്‍ ഇവരുടെ വീട്ടിലെത്തി. ആ സമയത്ത് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ടെക്‌നീഷ്യനോട് വാട്ടര്‍ പ്യൂരിഫയറിനുണ്ടായ തകരാറിനെപ്പറ്റി ഇവര്‍ പറഞ്ഞു.
വാട്ടര്‍ പ്യൂരിഫയര്‍ ഒന്നുകൂടി മാറ്റി സ്ഥാപിക്കണമെന്നും അതിനായി മെയിന്‍ സ്വിച്ച് ഓഫാക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു.
ഇതിനുശേഷം അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇയാളെ അടുക്കളയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവതി വാതില്‍ അടച്ചു. ശേഷം തന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ചു.
സുഹൃത്ത് വന്നപ്പോള്‍ ഇയാള്‍ അടുക്കളയുടെ പുറത്ത് നിന്ന് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ശേഷം യുവതിയും സുഹൃത്തും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിയ്ക്കിടെ യുവതിയുടെ സുഹൃത്തിനും പരിക്കേറ്റിരുന്നു.
ഉടന്‍ തന്നെ യുവതിയും സുഹൃത്തും പോലീസ് സ്റ്റേഷനിലെത്തി പ്രതിയ്‌ക്കെതിരെ പരാതി നല്‍കി. കമ്പനിയില്‍ നിന്നും പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഇയാളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ബുധനാഴ്ചയോടെ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment