ഡാ മോനെ സുജിത്തേ; മേൽക്കൂരയിൽ ചിത്രംവരച്ച ആരാധകനെ ഞെട്ടിച്ച് സഞ്ജു സാംസൺ

(www.kl14onlinenews.com)
(14-May-2024)

ഡാ മോനെ സുജിത്തേ; മേൽക്കൂരയിൽ ചിത്രംവരച്ച ആരാധകനെ ഞെട്ടിച്ച് സഞ്ജു സാംസൺ
ഇന്ത്യന്‍ പ്രീമിയർ ലീഗ് കരിയറില്‍ ഏറ്റവും മികച്ച ഫോമിലേക്കുയരുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. കരിയറിലെ ഏറ്റവും ഉയർന്ന് വ്യക്തഗത സ്കോറാണ് 2024 സീസണിൻ സഞ്ജു നേടിയത്. വ്യക്തഗത നേട്ടത്തിനൊപ്പം ടീമിനെയുംപോയിന്റ് പട്ടികയിൽ മുന്നിലെത്തിക്കാൻ സഞ്ജുവിനായി.

ടി-20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച താരത്തിന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടമാണിതെന്ന് നിസംശയം പറയാം. ക്യാപ്റ്റനെന്നതിൽ ഉപരിയായി ടീം ബ്രാന്റ് അമ്പാസഡറായാണ് രാജസ്ഥാൻ റോയൽസ് സജ്ഞുവിനെ പരിഗണിക്കുന്നതെന്നാണ് ആരാധകർ തമാശയായി പറയുന്നത്.

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ പദവിയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ടീം നൽകുന്നത്. പലപ്പോഴും മലയാളം തമിഴ് ഗാനങ്ങളോടുകൂടിയ സഞ്ജുവിന്റെ വീഡിയോകൾ ടീം ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റു ചെയ്യുകയും അവ വൈറലാകുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ സഞ്ജുവിന്റെ ചിത്രം വീടിന്റെ ടെറസിൽ പെയിന്റുകൊണ്ട് വരയ്ക്കുന്ന ഒരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. പാലക്കാട്, ഒറ്റപ്പാലം സ്വദേശി സുജിത്താണ് ഈ ഗംഭീര ചിത്രത്തിന് പിന്നിൽ. ട്രെന്റിങ്ങായ ഫഹദ് ഫാസിൽ ചിത്രം ആവേശത്തിലെ ഗാനത്തോടൊപ്പമാണ് വീഡിയോ പോസ്റ്റുചെയ്തത്.

സഞ്ജു സാംസനെയും രാജസ്ഥാൻ റോയൽസ് ടീമിനെയും ടാഗ് ചെയ്ത് പങ്കുവച്ച വീഡിയോയിൽ സുജിത്തിനെ ഞെട്ടിച്ച് സാക്ഷാൽ സഞ്ജു തന്നെ കമന്റുമായെത്തി. 'ഡാ മോനെ സുജിത്തെ' എന്നാണ് താരത്തിന്റെ കമന്റ്. മുപ്പതിനായിരത്തിലേറെ ലൈക്കുകളാണ് കമന്റിന് ലഭിച്ചത്. വീഡിയോ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂം പങ്കുവച്ചിട്ടുണ്ട്

Post a Comment

Previous Post Next Post