സൽമാൻ ഖാൻ്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയുതു

(www.kl14onlinenews.com)
(01-May-2024)

സൽമാൻ ഖാൻ്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയുതു
മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കേസിലെ പ്രതിയായ അനുജ് താപ്പനാണ് മരിച്ചത്.  പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയത്.  അനൂജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചവർക്ക് ആയുധം നൽകിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയ

ഏപ്രിൽ 14 പുലർച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ സൽമാന്റെ ഗ്യാലക്സി അപ്പാർട്ട്മന്റെിന് മുന്നൽ വെടിയുതിർത്തത്. അജ്ഞാതർ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കുമെതിരെ മുംബൈ പോലീസ് കർശനമായ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) പ്രയോഗിച്ചു.
കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്

Post a Comment

أحدث أقدم