മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

(www.kl14onlinenews.com)
(30-May-2024)

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ
മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.

വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിന്നാലെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 506, 149 വകുപ്പുകൾ പ്രകാരമാണ് സുജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Post a Comment

أحدث أقدم