കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

(www.kl14onlinenews.com)
(08-May-2024)

കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
പാലക്കാട്: കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യമാറാൻ എ.വി മുകേഷാണ് ജോലിക്കിടയിലുണ്ടായ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്ത് വന്നിരുന്ന 34 കാരനായ മുകേഷ് കഴിഞ്ഞ ഒരു വർഷത്തോളമായി മാതൃഭൂമിയുടെ പാലക്കാട് ബ്യൂറോയിലെ ക്യാമാറാമാനായിരുന്നു.

കൊട്ടെക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് മുകേഷിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ക്യാമറാമാൻ എന്നതിലുപരി എഴുത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന മുകേഷ് മാതൃഭൂമി ഡോട്ട്കോമിൽ അതിജീവനം എന്ന കോളവും കൈകാര്യം ചെയ്തിരുന്നു.

Post a Comment

أحدث أقدم