(www.kl14onlinenews.com)
(29-May-2024)
ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.
മേയ് 10നു പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നെന്നായിരുന്നു പ്രാധമിക വിവരം. എന്നാൽ ഫോറൻസിക് പരിശോധന ഫലത്തിൽ രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്‌തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
സംഭവത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്‌റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല.
Post a Comment