ഐപിഎൽ: പ്ലേ ഓഫ് പോരാട്ടം കടുപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

(www.kl14onlinenews.com)
(13-May-2024)

ഐപിഎൽ: പ്ലേ ഓഫ് പോരാട്ടം കടുപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; പ്ലേ ഓഫ് പോരാട്ടം കടുപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പോരാട്ടം കടുപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് വീഴ്ത്തിയാണ് ബെംഗളൂരു ജയം ആഘോഷിക്കുന്നത്. ഇതോടെ 13 മത്സരങ്ങള്‍പിന്നിടുന്ന റോയല്‍ ചലഞ്ചേഴ്‌സിന് 12 പോയിന്റായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള അവസാന മത്സരം വിജയിച്ചാല്‍ ഒരു പക്ഷേ പ്ലേ ഓഫ് കളിക്കാന്‍ ബെംഗളൂരുവും ഉണ്ടാകും.

ഡല്‍ഹി നിരയില്‍ അക്‌സര്‍ പട്ടേല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം താരം 57 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാനാകാതെ വന്നതോടെ ഡല്‍ഹി 140 റണ്‍സില്‍ എല്ലാവരും പുറത്തായി. റോയല്‍ ചലഞ്ചേഴ്‌സിനായി യാഷ് ദയാല്‍ മൂന്ന് വിക്കറ്റുകളെടുത്തു. ജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബെംഗളൂരുവിന് കഴിഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 52 റണ്‍സെടുത്ത രജത് പാട്ടിദാറാണ് ടോപ് സ്‌കോറര്‍. വില്‍ ജാക്‌സ് 41 റണ്‍സുമായി ശക്തമായ പിന്തുണ നല്‍കി. അവസാന കാമറൂണ്‍ ഗ്രീന്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 27 റണ്‍സെടുത്ത് പുറത്തായി.

Post a Comment

Previous Post Next Post