(www.kl14onlinenews.com)
(29-May-2024)
തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് സുഖ പ്രസവം. പേരാമംഗലത്ത് വെച്ചാണ് സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിപ്പാലത്തേക്ക് പോയ ബസ്സിലാണ് പ്രസവം നടന്നത്. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ബസ്സ് തൊട്ടടുത്തുള്ള അമല ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ അമല ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് വിവരം.
മലപ്പുറം സ്വദേശിനിയായ 37 കാരിയാണ് അമ്മയെന്നാണ് വിവരം. അമ്മയും കുഞ്ഞും നിലവിൽ അമല ആശുപത്രിയിലാണുള്ളത്. ഇവർ സുരക്ഷിതാരാണെന്നും മറ്റ് പരിശോധനകൾക്കും നടപടികൾക്കും ശേഷം ഇരുവരേയും ഡിസ്ചാർജ്ജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post a Comment