ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമം: സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

(www.kl14onlinenews.com)
(04-May-2024)

ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമം: സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. മുത്തോലി മേവിട സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

പാലാ-കുത്താട്ടുകുളം റൂട്ടില്‍ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയില്‍ പെട്ടാണ് അപകടം ഉണ്ടായത്. സ്റ്റാൻഡില്‍നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ആള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Post a Comment

أحدث أقدم