ലോക് സഭ തെരഞ്ഞെടുപ്പ്: 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് അന്ത്യം, ശനിയാഴ്ച്ച രാജ്യം അവസാനഘട്ട വിധി പറയും

(www.kl14onlinenews.com)
(30-May-2024)

ലോക് സഭ തെരഞ്ഞെടുപ്പ്: 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് അന്ത്യം, ശനിയാഴ്ച്ച രാജ്യം അവസാനഘട്ട വിധി പറയും

ഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചത്.

ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് മറ്റന്നാൾ വിധി കുറിക്കുക. ശേഷം മൂന്ന് നാൾ കാത്തിരിപ്പ്. ഒടുവിൽ ജൂൺ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം.

അതേസമയം എൻ ഡി എയിലെ ചര്‍ച്ചകള്‍ ഇങ്ങനെ പോകുമ്പോൾ ഇന്ത്യ സഖ്യവും കട്ടക്ക് തന്നെയാണ്. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രമുഖ പാർട്ടികളെല്ലാം ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ മത്സരിക്കുന്നുവെന്ന ആക്ഷേപത്തിന്, അധികാരത്തിലെത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

പ്രധാന മന്ത്രി ധ്യാനത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാനായാണ് മോദി കന്യാകുമാരിയിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് മോദി കന്യാകുമാരിയിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേന വിമാനത്തിലെത്തിയ മോദി, ഹെലികോപ്റ്റർ മാർഗമാണ് കന്ന്യാകുമാരിയിലേക്ക് തിരിച്ചത്.

തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം, സമീപത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയിൽ എത്തുക. മെയ് 30 മുതല്‍ ജൂണ്‍ 1 വരെ മൂന്ന് ദിവസം പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. 2019ലും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി ധ്യനമിരിന്നിരുന്നു. കേദാർനാഥിലെ രുദ്ര ഗുഹയിലായിരുന്നു 17 മണിക്കൂർ നീണ്ട ധ്യാനം.

വിവേകാനന്ദ പാറയിലും സമീപ പ്രദേശത്തും കനത്ത സുരക്ഷയാണ് മോദിയുടെ സന്ദർശനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ല മേധാവികളടക്കം രണ്ടായിരം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. മോദിയുടെ സന്ദർശന വേളയിൽ സമീപ പ്രദേശത്തുകൂടിയുള്ള കടൽ യാത്ര നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ബീച്ച് അടച്ചിടും.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് പോകും. മടക്കത്തിന് മുൻപായി പ്രധാനമന്ത്രി, തിരുവള്ളൂർ പ്രതിമ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

Post a Comment

أحدث أقدم