(www.kl14onlinenews.com)
(09-May-2024)
മിന്നൽ സമരത്തിൽ നടപടി;
തിരുവനന്തപുരം:
അലവന്‍സ് വര്‍ധിപ്പിക്കണെന്നാവശ്യപ്പെട്ട് മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂര്‍വമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിന്‍ ക്രൂവിന് നല്‍കിയ പിരിച്ചുവിടല്‍ കത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കുന്നു. ഇന്നും കണ്ണൂരില്‍ നിന്നുള്ള നാലും തിരുവനന്തപുരത്തും കൊച്ചിയില്‍ നിന്നുമുള്ള രണ്ടും വീതം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. യുഎഇയില്‍ നിന്നുള്ള സര്‍വീസുകളും റദ്ദാക്കി.
യാത്രക്കാരെ ആകെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ. മുൻകൂട്ടി അറിയിക്കാതെ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത ജീവനക്കാരെ പിരിച്ചു വിടൽ നോട്ടീസ് നൽകിക്കൊണ്ടാണ് എയർലൈൻ കമ്പനിയുടെ നടപടി. ഇത് സംബന്ധിച്ച് എയർ ഇന്ത്യ ജീവനക്കാർക്ക് നോട്ടീസ് കൈമാറി. പെട്ടെന്നുണ്ടായ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം മൂലം രാജ്യത്താകമാനമുള്ള 90 സർവ്വീസുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധത്തിനും വ്യോമയാന മന്ത്രാലയത്തിന്റെ വിമർശനത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ എയർലൈൻ തീരുമാനിച്ചത്.
ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് സമരത്തിന്റെ ഭാഗമാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള ന്യായീകരണത്തിനുള്ള വകുപ്പിമില്ലെന്നും ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ന് വൈകിട്ട് കമ്പിനിയും ജീവനക്കാരുമായി ചർച്ച നടക്കും.
അതേ സമയം സമരത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി ഇതുവരെയും പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂരിലും തിരുവനന്തപുരത്തും സമാനമായ പ്രതിസന്ധിയാണുള്ളത്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെടെണ്ട തിരുവനന്തപുരം - മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയിട്ടുണ്ട്. അതേ സമയം എയർ ഇന്ത്യ ജീവനക്കാരുടെ സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കമ്പനി സിഇഒ ആലോക് സിംഗ് ക്യാബിൻ ക്രൂ ജീവനക്കാരുമായി ഗുഡ്ഗാവിൽ ഇന്ന് ചർച്ച നടത്തും.
Post a Comment