(www.kl14onlinenews.com)
(12-May-2024)
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗ് സമര രംഗത്തേക്ക് ഇറങ്ങുമെന്ന സൂചനയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നൽകുന്നത്. മലപ്പുറം ജില്ലയിൽ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ കൂട്ടുക എന്നത് മാത്രമാണ് പരിഹാരമെന്നും യുഡിഎഫ് ഭരണകാലത്ത് അത്തരത്തിൽ അനുവദിച്ചിരുന്നുവെന്നും ലീഗ് പറയുന്നു
Post a Comment