(www.kl14onlinenews.com)
(02-May-2024)
ട്വന്റി20 ലോകകപ്പ്:
ലണ്ടൻ: ഐ.പി.എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ പ്ലേ ഓഫിന് മുമ്പേ മടങ്ങും. ലോകകപ്പിന് മുമ്പ് പാകിസ്താനെതിരെ നടക്കുന്ന ട്വന്റി20 പരമ്പര മെയ് 22നാണ് തുടങ്ങുന്നത്. ലോകകപ്പ് ടീം തന്നെയാണ് ഇതിൽ കളിക്കുക.
ക്യാപ്റ്റൻ ജോഷ് ബട്‌ലര്‍ (രാജസ്ഥാൻ റോയൽസ്), ഫില്‍ സാള്‍ട്ട് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), വില്‍ ജാക്ക്സ്, റീസ് ടോപ്ലി, (റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു), മുഈൻ അലി (ചെന്നൈ സൂപ്പർ കിങ്സ്), സാം കറന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍ (പഞ്ചാബ് കിങ്സ്) എന്നിവർക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരും.
ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. പ്ലേ ഓഫ് മത്സരങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ബട്‌ലര്‍. താരം രണ്ട് സെഞ്ചുറികള്‍ ഇതുവരെ ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. നഷ്ടം രാജസ്ഥാന് മാത്രമല്ല സംഭവിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ചിടത്തോളവും പ്രശ്‌നമാണ്.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് നഷ്ടമാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്‌സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് വേണ്ടിയും കളിക്കുന്നുണ്ട്. ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, സാം കറന്‍ എന്നിവര്‍ പഞ്ചാബ് കിംഗ്‌സിനും കളിക്കുന്നു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. മെയ് 22ന് പാകിസ്ഥാനെതിരെയാമ് ആദ്യ ടി20.
അതേസമയം, ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ബട്‌ലര്‍ നയിക്കുന്ന ടീമില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്രിസ് വോക്‌സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിലേക്ക് പരിഗണിക്കരുതെന്ന് സ്‌റ്റോക്‌സ് ആവശ്യപ്പെട്ടിരുന്നു. മെയ് 31ന് വിന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ജൂണ്‍ 4ന് ബാര്‍ബഡോസില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ നേരിടും.
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്ക്സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.
ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തകര്‍ത്തടിക്കുന്ന ഫിള്‍ സാള്‍ട്ട് ഓപ്പണറായി ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ ആര്‍സിബിക്കായി കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വില്‍ ജാക്സാണ് മറ്റൊരു അപ്രതീക്ഷിത എന്‍ട്രി. പഞ്ചാബ് കിംഗ്സിനായി സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ജോണി ബെയര്‍സ്റ്റോയും 15 അംഗ ടീമിലെത്തി.
ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്ന ഹാരി ബ്രൂക്കും ടീമിലുണ്ട്. ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം റീസ് ടോപ്ലി, മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി ആദില്‍ റഷീദും ടോം ഹാര്‍ട്‌ലിയും ടീമിലെത്തിയപ്പോള്ർ വൈസ് ക്യാപ്റ്റനായ മൊയീന്‍ അലി മൂന്നാം സ്പിന്നറാവും. ലിയാം ലിവിംഗ്‌സ്റ്റണ്‍, ബെന്‍ ഡക്കറ്റ് എന്നിവരും 15 അംഗ ടീമില്‍ ഇടം
2022 ലോകകപ്പിലെ നിന്ന് വൻ
മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. ഓപ്പണര്‍ അലക്സ് ഹെയില്‍സ്, ഡേവിഡ് മലന്‍, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ടൈമല്‍ മില്‍സ് എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. 2022ല ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ലോകകപ്പ് നഷ്ടമായ ബെയര്‍സ്റ്റോയും ടോപ്‌ലിയും ഇത്തവണയും ലോകകപ്പിനുണ്ട്. ലോകകപ്പിന് മുമ്പ് മെയ് അവസാനം പാകിസ്ഥാനുമായി നാല് മത്സര ടി20 പരമ്പരയിലും ഇംഗ്ലണ്ട് കളിക്കും.
إرسال تعليق