(www.kl14onlinenews.com)
(09-May-2024)
16കാരിയായ പെണ്‍കുട്ടിയെ(16 year old girl) കാണാന്‍ കൊല്ലത്തെ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനം(attacked). പത്തനംതിട്ട(Pathanamtvhitta) കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. പെൺകുട്ടിയുടെ ബന്ധുക്കളാണ് ഇയാളെ മർദ്ദിച്ചത്. പെൺകുട്ടിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.
കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറയുന്നു. കൂടാതെ തന്നെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ഇയാൾ ആരോപിക്കുന്നു. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്
കൊല്ലം തേവലക്കരയിൽ വച്ചാണ് സംഭവം. രാത്രി 12.15നാണ് യുവാവ് പതിനാറുകാരിയുടെ വീടിൻ്റെ കോമ്പൗണ്ടിലെത്തിയത്. തുടർന്ന് ബന്ധുക്കൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു. കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ് പറയുന്നു. ടോർച്ച് കൊണ്ട് കണ്ണിലും തലയ്ക്കുമടിച്ചു. സോപ്പ് വെളളം ബലമായി കുടിപ്പിച്ചു. മുഖത്ത് മുളക് പൊടി വാരിത്തേച്ചു. തേങ്ങ തുണിയിൽ പൊതിഞ്ഞ് അടിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു.
യുവാവിനെ ബന്ധുക്കൾ ചികിൽസയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്
إرسال تعليق