കാലവർഷത്തിന് പുറമെ ചക്രവാതച്ചുഴിയും; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

(www.kl14onlinenews.com)
(31-May-2024)

കാലവർഷത്തിന് പുറമെ ചക്രവാതച്ചുഴിയും; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കാലവർഷം ആരംഭിച്ചതിന് പിന്നാലെ ചക്രവാതച്ചുഴി കൂടി രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറ

ണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റ്, ഇടിമിന്നല്‍, ഉയര്‍ന്ന തിരമാല, കടലാക്രമണം എന്നിവയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മീന്‍പിടിത്തം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രവചിച്ചതിലും ഒരു ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. ഇക്കാര്യം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടയൊണ് കേരള തീരത്ത് കാലവര്‍ഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്തമഴയുണ്ടാകുമെന്നാണ് പ്രവചനം

Post a Comment

أحدث أقدم