ക്രിക്കറ്റ് കളിക്കിടെ പന്ത് സ്വകാര്യഭാഗത്ത് തട്ടി;11 വയസുകാരന് ദാരുണാന്ത്യം

(www.kl14onlinenews.com)
(06-May-2024)

ക്രിക്കറ്റ് കളിക്കിടെ പന്ത് സ്വകാര്യഭാഗത്ത് തട്ടി;11 വയസുകാരന് ദാരുണാന്ത്യം
പൂനെയിൽ(Pune) സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ്(Cricket) കളിക്കുന്നതിനിടെ പന്ത് സ്വകാര്യഭാഗത്ത്(Private part) തട്ടി 11 വയസുകാരന് ദാരുണാന്ത്യം(death). ശൗര്യയാണ് മരിച്ചത്. ശൗര്യ ബൗൾ ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാൻ പന്ത് ശക്തിയോടെ അടിച്ചു. ഇത് നേരെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് തട്ടുകയായിരുന്നു. ഇതിൻ്റെ ആഘാതത്തിൽ കുട്ടി നിലത്തുവീണു.
സുഹൃത്തുക്കൾ ഉടൻ തന്നെ കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. തുടർന്ന് ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post