ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, പ്രതിയുടെ രക്തം ഡി.എൻ.എ. പരിശോധനയ്ക്കയച്ചു,അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

(www.kl14onlinenews.com)
(30-May-2024)

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, പ്രതിയുടെ രക്തം ഡി.എൻ.എ. പരിശോധനയ്ക്കയച്ചു,അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ. സലീമിന്റെ രക്തം ശേഖരിച്ച് ഡി.എൻ.എ. പരിശോധനയ്ക്കയച്ചു. വിശദമായ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. റിമാൻഡിലായിരുന്ന പ്രതിയെ കാസർകോട് അഡീഷണൽ ആൻഡ് ജില്ലാ സെഷൻസ് കോടതി അഡീഷണൽ ജഡ്ജ് എ. മനോജ് ബുധനാഴ്ചയാണ് അഞ്ചുദിവസത്തേക്ക്‌ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

പീഡിപ്പിച്ചശേഷം കുട്ടിയുടെ കാതിൽനിന്ന്‌ അഴിച്ചെടുത്ത സ്വർണക്കമ്മൽ 6500 രൂപയ്ക്ക്‌ വിറ്റതായി പറയുന്ന കൂത്തുപറമ്പിലെ ജൂവലറിയിൽ വ്യാഴാഴ്ച പ്രതിയെ എത്തിച്ച് തെളിവെടുക്കും. കുട്ടിയെ പീഡിപ്പിച്ചശേഷം സലീം നേരെ പോയത് കൂത്തുപറമ്പിലെ സഹോദരിയുടെ അടുത്തേക്കാണെന്ന് വ്യക്തമായിരുന്നു. ഇവരുടെ സഹായത്തോടെ അവിടത്തെ ജൂവലറിയിൽ കമ്മൽ വിറ്റുകിട്ടിയ പണവുമായാണ് മൈസൂരുവിലേക്കും തുടർന്ന് ബെംഗളൂരു, മുംബൈ, ആന്ധ്ര എന്നിവിടങ്ങളിലേക്കും പോയത്. സലീമിനെ സഹായിച്ച കുറ്റത്തിന് സഹോദരിയെയും കേസിൽ പ്രതിചേർക്കും.

Post a Comment

أحدث أقدم