(www.kl14onlinenews.com)
(08-APR-2024)
IPL 2024:
സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ റൊമാരിയോ ഷെഫേർഡ് പുറത്തെടുത്ത് സെൻസേഷണൽ ബാറ്റിങ്ങ് വെടിക്കെട്ടാണ്. ആൻറിച്ച് നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ 32 റൺസാണ് കരീബിയൻ പവർഹൗസ് വാരിയത്.
ദക്ഷിണാഫ്രിക്കൻ പേസറുടെ ഓവറിൽ നാല് കൂറ്റൻ സിക്സുകളും രണ്ട് ഫോറുകളും റൊമാരിയോ ഷെഫേർഡ് പറത്തി. ഷെഫേർഡിന്റെ (10 പന്തിൽ 39) അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിൽ 234/5 റൺസാണ് മുംബൈ നേടിയത്. ടിം ഡേവിഡും (21 പന്തിൽ 45) വാലറ്റത്ത് തകർപ്പൻ പവർഹിറ്റുകളാണ് പുറത്തെടുത്തത്.
നാലോവറിൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും നോർട്ടെ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. 65 റൺസാണ് ഡൽഹിയുടെ പേസർ വഴങ്ങിയത്.
അവസാന ഓവറിലെ റണ്ണൊഴുക്ക് കണ്ട് ക്യാപ്ടൻ റിഷഭ് പന്ത് പോലും കടുത്ത നിരാശയിലാണ് കളംവിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
അവസാന ഓവറുകളില്‍ ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ കിടിലന്‍ ഫിനിഷും മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായ പരാജയങ്ങൾക്ൊടുവിൽ സ്വന്തം തട്ടകത്തില്‍ 29 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ.
സീസണില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ നാലാം തോല്‍വിയുമാണിത്. ജയത്തോടെ മംബൈ ഡല്‍ഹിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.
Post a Comment