സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; ഇന്ന് പവന് 960 രൂപയുടെ വർധന, 52,000 കടന്നു

(www.kl14onlinenews.com)
(06-APR-2024)

സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; ഇന്ന് പവന് 960 രൂപയുടെ വർധന, 52,000 കടന്നു

സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡുയരെ എത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു.

ഈ മാസം മാത്രം റെക്കോർഡ് സൃഷ്ടിക്കുന്നത് രണ്ടാം തവണ,
കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ തൊട്ടാണ് സ്വര്‍ണവില പിടിവിട്ട് ഉയരാന്‍ തുടങ്ങിയത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശവും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം.

57,000 രൂപയുണ്ടെങ്കിൽ കഷ്ടി ഒരു പവൻ വാങ്ങാം

ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 57,000 രൂപയ്ക്ക് അടുത്ത് നൽകണം. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 6,415 രൂപയിലും പവന് 51,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

അതേ സമയം രാജ്യാന്തര സ്വർണ വില 2320 കടന്ന് 2328 ഡോളർ എന്ന പുതിയ ഉയരം രേഖപ്പെടുത്തി.

24 കാരറ്റ് സ്വർണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയാണ്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണത്തിനായുള്ള സമീപകാല ഡിമാൻഡ് ശക്തമാണ്.

വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു.

ഈ വർഷം നിരവധി രാജ്യങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നു. സ്വർണത്തിന്റെ ചുവട് പിടിച്ച് വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഒരു ഗ്രാമിന്റെ വില 87 രൂപയായിട്ടുണ്ട്.

Post a Comment

Previous Post Next Post