ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; ബംഗാളിൽ കനത്ത പോളിങ്, തമിഴ് നാട്ടിൽ 72 ശതമാനം

(www.kl14onlinenews.com)
(19-APR-2024)

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി;
ബംഗാളിൽ കനത്ത പോളിങ്, തമിഴ് നാട്ടിൽ 72 ശതമാനം
ഡൽഹി: തൃണമൂൽ കോൺഗ്രസ് -ബിജെപി സംഘർഷങ്ങൾക്കിടയിലും പശ്ചിമ ബംഗാളിൽ കനത്ത പോളിങ്. 77.57 ശതമാനം വോട്ടുകളാണ് ബംഗാളിൽ പോൾ ചെയ്തിരിക്കുന്നത്. 76.10 ശതമാനം പോളിങ്ങാണ് ത്രിപുരയിൽ രേഖപ്പെടുത്തിയത്. ബീഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, 46.32 ശതമാനം. തമിഴ് നാട്ടിൽ 72.09 ശതമാനമാണ് പോളിങ് നടന്നിരിക്കുന്നത്

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ചലച്ചിത്ര താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം പോളിങ് ബൂത്തിൽ രാവിലെ തന്നെയെത്തി തിരഞ്ഞെടുപ്പിൽ പങ്കാളികളായി.


അതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷമുണ്ടായി. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർത്തതായാണ് റിപ്പോർട്ട്. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ബംഗാളിൽ തങ്ങളുടെ ബൂത്ത് കമ്മിറ്റി ഓഫീസ് ബിജെപി പ്രവർത്തകർ തീയിട്ടതായി തൃണമൂൽ ആരോപിച്ചു. ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്

അതേസമയം
ബംഗാളിലെ കൂച്ച്ബെഹാറിലും ആലിപുര്‍ദ്വാറിലും അക്രമസംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടതായും ബൂത്ത് ഏജന്‍റുമാരെ കൈയ്യേറ്റം ചെയ്തതായും പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ആരോപണമുന്നയിക്കുന്നു. വോട്ടര്‍മാരുടെ സഹായത്തിനായി ബിജെപി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി.

മണിപ്പുരിലും പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ഇംഫാലിലും ബിഷ്ണുപുരിലും ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. പോളിങ് പലതവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സായുധസംഘങ്ങള്‍ ബൂത്തുകള്‍ക്ക് സമീപം റോന്തുചുറ്റി. നാഗ്പുരില്‍ വോട്ടിങ് യന്ത്രം തകരാറിലായി.

Post a Comment

أحدث أقدم