(www.kl14onlinenews.com)
(26-APR-2024)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. ഒമ്പത് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 60 ശതമാനം കടന്നു. കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.
വൈകിട്ട് നാലര വരെ 61.50% പോളിങ് രേഖപ്പെടുത്തിയ ആലപ്പുഴയാണ് മുന്നിൽ. കണ്ണൂരാണ് 60.40% രണ്ടാം സ്ഥാനത്ത്. വയനാട് മണ്ഡലത്തിൽ 57.74% വോട്ട് രേഖപ്പെടുത്തി. 54.02% പോളിങ്ങുമായി പൊന്നാനിയാണ് ഏറ്റവും പിറകിലുള്ളത്.
മണ്ഡലങ്ങൾ
തിരുവനന്തപുരം-48.56%
ആറ്റിങ്ങൽ-51.35%
കൊല്ലം-48.79%
പത്തനംതിട്ട-48.40%
മാവേലിക്കര-48.82%
ആലപ്പുഴ-52.41%
കോട്ടയം-49.85%
ഇടുക്കി-49.06%
എറണാകുളം-49.20%
ചാലക്കുടി-51.95%
തൃശൂർ-50.96%
പാലക്കാട്-51.87%
ആലത്തൂർ-50.69%
പൊന്നാനി-45.29%
മലപ്പുറം-48.27%
കോഴിക്കോട്-49.91%
വയനാട്-51.62%
വടകര-49.75%
കണ്ണൂർ-52.51%
കാസർഗോഡ്-51.42%
മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. കാര്യമായ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് വൈകീട്ട് 6 വരെയാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
Post a Comment