പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഗള്‍ഫിലേക്ക് 5677 രൂപ മുതല്‍ ടിക്കറ്റ്

(www.kl14onlinenews.com)
(23-APR-2024)

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഗള്‍ഫിലേക്ക് 5677 രൂപ മുതല്‍ ടിക്കറ്റ്
ഷാർജ: ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനിയായ എയർ അറേബ്യ, വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫർ ആരംഭിച്ചു. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ 22 മുതൽ മേയ് അഞ്ച് വരെ ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്തി ടിക്കറ്റുകളെടുക്കാം. 2024 ഒക്ടോബർ 27 മുതൽ അടുത്ത വർഷം മാർച്ച് 29 വരെയുള്ള കാലയളവിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ സാധിക്കുക. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസ‌ൽഖൈമ വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളും 5,677 രൂപ മുതലുള്ള ഓഫർ ടിക്കറ്റിൽ ഉൾപ്പെടുന്നുണ്ട്

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്ക് പുറമെ മുംബൈ, ഡൽഹി, അഹ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കും 5677 രൂപ മുതലാണ് നിരക്ക്. ഏകദേശം 200 സെക്ടറുകളിലേക്കാണ് എയർ അറേബ്യ സർവീസ് നടത്തുന്നത്. വ്യോമ ഗതാഗത മേഖലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് എയർ അറേബ്യ.

Post a Comment

Previous Post Next Post