ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം

(www.kl14onlinenews.com)
(19-APR-2024)

ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം

ദുബായ്: ദുബായിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് 48 മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ച നിയന്ത്രണം ഏപ്രിൽ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ തുടരും.

മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വിമാനങ്ങൾ പുറപ്പെടുന്നതിന് നിയന്ത്രണം തടസ്സമാകില്ല.

എയർ ഇന്ത്യ ദുബായ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ നിയന്ത്രണം ബാധിച്ചേക്കില്ല. ഈ മാസം 21 വരെ ടിക്കറ്റ് എടുത്തവർക്ക് മാറ്റി നൽകും.

കേരളത്തിൽ കൊച്ചിയിൽനിന്ന് മാത്രമാണ് എയർഇന്ത്യ ദുബായ് സർവീസ് നടത്തുന്നത്. സ്പൈസ് ജെറ്റ് ദുബായ് സർവീസുകൾ ഫുജൈറയിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി, അഹമ്മദാബാദ്, പുണെ, മുംബൈ വിമാനങ്ങൾ ദുബായ്ക്ക് പകരം ഫുജൈറ വഴിയാക്കും.

ഇന്ത്യക്കാർ ദുബായ് വഴിയുള്ള വിമാനയാത്ര മാറ്റിവെക്കണമെന്ന് യു.എ.ഇ. ഇന്ത്യൻ എംബസി അറിയിച്ചു. ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് ഇന്ത്യൻ എംബസിയുടെ സഹായത്തിന് വിളിക്കാം. ഫോൺ 00971 50 1205172, 0097156 9950590, 00971 50 7347676, 00971 58 5754213.

Post a Comment

Previous Post Next Post