റഹീമിനായുള്ള 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്‍റെ മറുപടി: രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(15-APR-2024)

റഹീമിനായുള്ള 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്‍റെ മറുപടി: രാഹുല്‍ ഗാന്ധി
അബ്ദുല്‍ റഹീമിനെ രക്ഷിക്കാന്‍ സ്വരൂപിച്ച 34 കോടി ആര്‍എസ്എസ് ആശയങ്ങള്‍ക്കുള്ള കേരളത്തിന്‍റെ മറുപടിെയന്ന് രാഹുല്‍ ഗാന്ധി. കേരളം മഹത്തായ സംസ്കാരമുള്ള നാടാണ്. വയനാട്ടിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെ. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മലയാളികള്‍ എന്നെ നല്ല പാഠം പഠിപ്പിച്ചു. മതങ്ങളെ മലയാളികള്‍ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയിരിക്കുന്നു. വെറുപ്പിന്റെ ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും രാഹുല്‍.

പ്രധാനമന്ത്രിക്ക് അധികാരക്കൊതിയാണ്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കാണാന്‍ നരേന്ദ്രമോദിക്ക് ആകുന്നില്ല. മലയാളം കേവലം ഒരു ഭാഷയല്ല, ഓരോ മലയാളിയുടെയും ആത്മാവാണ്. ഒരു രാഷ്ട്രത്തില്‍ ഒരു ഭാഷ മതിയെന്ന് പറയുന്ന മോദിയോട് സഹതാപം. വിവരങ്ങള്‍ പുറത്തുവരുന്നതിനെ പ്രധാനമന്ത്രി ഭയക്കുന്നു. ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള ആയുധമല്ല, കൊള്ളയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു 

Post a Comment

Previous Post Next Post