(www.kl14onlinenews.com)
(26-APR-2024)
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ട് ചെയ്യാനായി പോകവെ കുടുംബത്തിൻ്റെ കാർ കത്തി നശിച്ചു. കോഴിക്കോട് പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂർണമായും കത്തി നശിച്ചത്.
കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോവുന്നതിനിടെയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ കാർ നിർത്തി കുടുംബം പുറത്തിറങ്ങി. അൽപസമയത്തിനകം തന്നെ കാർ മുഴുവനായി കത്തി നശിക്കുകയായിരുന്നു. ഉടൻ തന്നെ മുക്കത്തുനിന്ന് അഗ്നിശമനാസേന സംഭവ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു
Post a Comment